ബംഗളൂരുവിലും കോവിഡ് പടര്‍ന്ന് പിടിക്കുന്നു; രോഗബാധിതരുടെ എണ്ണം 9000 കടന്നു

കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇന്ന് 453പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 9150 ആയി. ബെംഗളുരുവില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നതായാണ് കഴിഞ്ഞ അഞ്ചു ദിവസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബെംഗളുരുവില്‍ മാത്രം ഇന്ന് 196 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി.

ഉറവിടം അറിയാത്ത നിരവധി പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ് തലസ്ഥാന നഗരത്തില്‍ നിന്നും. ഇതുവരെ ബെംഗളുരുവില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1272പേരില്‍ 411പേര്‍ രോഗമുക്തി നേടിയതോടെ 796പേരാണ് ചികിത്സ തുടരുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പ്രതിരോധ ശേഷി കുറഞ്ഞു പോകുന്ന മറ്റു രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ എളുപ്പത്തില്‍ ബെംഗളുരുവില്‍ കോവിഡ് പോസറ്റീവ് ആകുന്നതായാണ് കാണുന്നത്.

ഇതുകൂടാതെ മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍, ആന്ധ്രാ, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരും വിദേശ യാത്ര പശ്ചാത്തലം ഉള്ളവരും ബെംഗളുരുവിന്റെ കോവിഡ് കേസുകളില്‍ മുന്നിലുണ്ട്. ബെംഗളുരുവിന് പുറമെ ബെല്ലാരി (40)കല്‍ബുര്‍ഗി, വിജയപുര (39)മൈസൂരു, ഗഡക് (18)ധാര്‍വാഡ് (15)ബാഗല്‍കോട്ട് (14)ബിദര്‍ (13) എന്നീ ജില്ലകളിലും കോവിഡ് വ്യാപനം തീവ്രമാണ്

കര്‍ണാടകയില്‍ ഇന്ന് വിവിധ കോവിഡ് ആശുപത്രികളില്‍ നിന്ന് 225പേര്‍ രോഗ മുക്തി നേടി. ഇതുവരെ 5618പേര്‍ ആശുപത്രി വിട്ടതോടെ നിലവില്‍ 3391പേരാണ് ചികിത്സയിലുള്ളത്. ബെംഗളുരുവില്‍ മൂന്നും ബീദറില്‍ രണ്ടുമടക്കം 5 മരണങ്ങള്‍ കൂടി നടന്നതോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങള്‍ 137 ആയി.

ഇന്ന് 11,988 കോവിഡ് പരിശോധനകള്‍ നെഗറ്റീവ് ആയി. 12872 പുതിയ സാമ്പിളുകള്‍ ഞായറാഴ്ച പരിശോധനക്ക് ശേഖരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

FOLLOW US: pathram online

pathram:
Related Post
Leave a Comment