ഡല്‍ഹിയില്‍ ഇന്ന് 3000 മൂവായിരം പേര്‍ക്കു കൂടി കോവിഡ്; 63 മരണം

ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് മൂവായിരം പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 59,746 ആയി. ഇന്ന് കോവിഡ്-19 മൂലം 63 പേര്‍ മരിച്ചു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 2,175 ആയി. ഇതുവരെ 33,013 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം ഡല്‍ഹിയിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് യോഗം വിളിച്ചുചേര്‍ത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം നടന്ന യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവരും പങ്കെടുത്തു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment