തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്ക് കൂടി കോവിഡ്; ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും എട്ടുവയസുള്ള മകള്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു

തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. വിഴുപ്പുരം ജില്ലയിലെ റിഷിവാദ്യം എംഎല്‍എയും ഡിഎംകെ നേതാവുമായ വി. കാര്‍ത്തികേയനാണ് രോഗം ബാധിച്ചത്. വിഴുപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കാര്‍ത്തികേയന്റെ ഭാര്യ ഇളമതി, എട്ടുവയസുള്ള മകള്‍ എന്നിവര്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി നേരിട്ടു സമ്പര്‍ക്കമുണ്ടായ ഏഴുപേരില്‍ ഒരാളാണ് എംഎല്‍എ.

നേരത്തെ ചെപ്പോക്ക് –ട്രിപ്ലിക്കന്‍ എംഎല്‍എയും ചെന്നൈയിലെ ഡിഎംകെ നേതാക്കളില്‍ പ്രമുഖനുമായിരുന്ന ജെ. അന്‍പഴകന്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ഞായറാഴ്ച 2532 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 59,377 ആയി ഉയര്‍ന്നു. 757 പേരാണ് ഇവിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. 25,863 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

FOLLOW US : pathram online

pathram:
Related Post
Leave a Comment