കൊല്ലത്ത് കോവിഡ് ഭേദമായ ആള്‍ക്ക്‌ വീണ്ടും രോഗം സ്ഥിരീകരിച്ചു

കൊല്ലം : ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ രോഗം ഭേദമായ ആള്‍ക്കും. ഇന്ന് 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ മുംബൈയില്‍ നിന്നുമെത്തിയ ആളുമാണ്. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെട്ട ഉളിയക്കോവില്‍ സ്വദേശിയായ 52 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 4 ന് മുംബൈയില്‍ നിന്നും വിമാനത്തില്‍ കൊച്ചിയിലെത്തി.
സര്‍ക്കാര്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 9 ന് കോവിഡ് പോസിറ്റീവ് ആയി
കണ്ടെത്തിയതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍
കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ജൂണ്‍ 16 ന് നടത്തിയ ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന
നെഗറ്റീവ് ആകുകയും ചെയ്തു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഭാര്യക്ക് ജൂണ്‍ 12 ന് നടത്തിയ സ്രവ പരിശോധന പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ വീണ്ടും ജൂണ്‍ 18 ന് കോവിഡ് പരിശോധനക്ക് വിധേയനാക്കുകയായിരുന്നു. ഈ പരിശോധനയില്‍ കോവിഡ് രണ്ടാമതും സ്ഥിരീകരിക്കുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ വീണ്ടും പ്രവേശിപ്പിക്കുകയും ചെയ്തു.

pathram:
Related Post
Leave a Comment