യോഗ ചെയ്യുന്നവര്‍ക്ക് കോവിഡ് ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രി

യോഗ പരിശീലിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക്. അന്താരാഷ്ട്ര യോഗദിനത്തില്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തും ലോകത്തെമ്പാടും യോഗ പ്രചരിപ്പിക്കുന്നത് കോവിഡിനെതിരായ പോരാട്ടത്തിന് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.

‘മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണകാലത്ത് രാജ്യത്തും ലോകമെമ്പാടും യോഗയുടെ പ്രചാരണം കോവിഡ് 19നെ ചെറുക്കാന്‍ വലിയതോതില്‍ സഹായിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. യോഗ പരിശീലിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണ്’, ശിപാദ് നായിക് അവകാശപ്പെട്ടു.

FOLLOW US: PATHRAM ONLINE

pathram:
Related Post
Leave a Comment