24 മണിക്കൂറിനുള്ളില്‍ ഒന്നരലക്ഷം രോഗികള്‍; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു; മരണം 4.66 ലക്ഷം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലായിരത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 4.66 ലക്ഷം കടന്നു.

കോവിഡ് കൂടുതല്‍ നാശം വിതച്ച അമേരിക്കയില്‍ രോഗബാധിതര്‍ 23 ലക്ഷം കടന്നു. 1,21,979 പേരുടെ ജീവന്‍ ഇതിനോടകം നഷ്ടമായി. കോവിഡ് മരണത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ മരണസംഖ്യ അരലക്ഷം കടന്നു. 10.70 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. റഷ്യയില്‍ മരണം 8000 കടന്നു. രോഗികളുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് അടുക്കുന്നു.

കോവിഡ് ബാധിതരില്‍ നാലാമതുള്ള ഇന്ത്യയില്‍ രോഗബാധിതര്‍ നാല് ലക്ഷം കടന്നു. 13000ത്തിലേറെ പേര്‍ മരിച്ചു. പെറുവിലും വൈറസ് വ്യാപിക്കുകയാണ്. രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. അതേസമയം ബ്രിട്ടണിലും സ്‌പെയ്‌നിലും ഇറ്റലിയിലും ജര്‍മനിയിലും പുതിയ രോഗികള്‍ കുറവാണ്.

ലോകത്താകമാനം 47.37 ലക്ഷത്തിലേറെ പേര്‍ ഇതുവരെ രോഗമുക്തരായി. 37.07 ലക്ഷത്തോളം രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 55000ത്തോളം പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment