സുശാന്തിന്റെ മരണത്തില്‍ റിയയുടെ വെളിപ്പെടുത്തല്‍ ; നിര്‍മാണ കമ്പനിയായ ‘യഷ്‌രാജ്’ ഫിലിംസ് അധികൃതരെചോദ്യം ചെയ്യും

മുംബൈ : സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനിയായ ‘യഷ്‌രാജ്’ ഫിലിംസ് അധികൃതരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും. സിനിമാ കരാറുകളുടെ കൂടുതല്‍ രേഖകള്‍ പൊലീസിന്റെ ആവശ്യപ്രകാരം ഇവര്‍ കൈമാറിയിരുന്നു. പ്രമുഖരുടെ ലോബി നടനെ ഒതുക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം ഈ ദിശയില്‍ മുന്നേറുന്നത്.

‘യഷ്‌രാജു’മായുള്ള കരാറുകളില്‍ നിന്നു പിന്‍മാറിയ സുശാന്ത് അവരുടെ ചിത്രങ്ങളില്‍ അഭിനയിക്കരുതെന്നു തന്നോടു പറഞ്ഞതായി അടുത്ത സുഹൃത്തായ നടി റിയ ചക്രവര്‍ത്തി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. റിയ ഉള്‍പ്പെടെ 15 പേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. മൊഴിയിലെ വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുകയാണ്.

pathram:
Related Post
Leave a Comment