വയാനാട്ടില്‍ നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്…

ജില്ലയിൽ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേർക്ക് രോഗ മുക്തി.

ജൂണ്‍ 9 ന് മഹാരാഷ്ട്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കണ്ണൂരിലെത്തിയ ശേഷം നാട്ടിലെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞു വരുന്ന മാനന്തവാടി അമ്പുകുത്തി സ്വദേശിനി (45 വയസ്), ജൂണ്‍ 10 ന് ബഹറിനില്‍ നിന്നും വന്ന് സര്‍ക്കാര്‍ ക്വാറന്റയിനില്‍ കഴിയുന്ന തലപ്പുഴ സ്വദേശി (22 വയസ്), അന്നേ ദിവസം ദുബായില്‍ നിന്നും വന്ന് സര്‍ക്കാര്‍ ക്വാറന്റയിനില്‍ കഴിയുന്ന വടുവഞ്ചാല്‍ സ്വദേശി (35 വയസ്), ജൂണ്‍ 10ന് ഡല്‍ഹിയില്‍ നിന്നും വന്ന് സര്‍ക്കാര്‍ ക്വാറന്റയിനില്‍ കഴിയുന്ന ചീക്കല്ലൂര്‍ സ്വദേശിനി (24 വയസ്), ജൂണ്‍ 14 ന് മഹാരാഷ്ട്രയില്‍ നിന്നും നാട്ടിലെത്തിയ മേപ്പാടി താഴെ അരപ്പറ്റ സ്വദേശിയായ 7 വയസ്സുകാരന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇന്ന് 2 പേര്‍ കൂടി രോഗമുക്തി നേടി. തൃക്കൈപ്പറ്റ സ്വദേശി (37 വയസ്), കോറോം സ്വദേശി (47 വയസ്) എന്നിവരാണ് സാമ്പിള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ആകെ 24 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

#covid #Wayanad #covid_in_kerala

pathram:
Related Post
Leave a Comment