ഒരേസമയം ചൈനയും പാക്കിസ്ഥാനും ഇന്ത്യയ്ക്കു നേരെ…

അതിർത്തിയിൽ ഇന്ത്യ–ചൈന സംഘർഷം പുകയുന്നതിനിടെ പ്രകോപനം സൃഷ്ടിച്ച് പാക്കിസ്ഥാനും. ജമ്മു കശ്മീരീലെ റാംപുർ സെക്ടറിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ നാല് നാട്ടുകാർക്ക് പരുക്കേറ്റതായി ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു. മോർട്ടാറുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ശനിയാഴ്ച രാവിലെയായിരുന്നു പാക്ക് ആക്രമണമെന്ന് വക്താവ് വ്യക്തമാക്കി. പാക്കിസ്ഥാന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ദക്ഷിണ കശ്മീരിലെ ഷോപിയാനിലും പുൽവാമയിലെ പാംപോറിലും ഏറ്റുമുട്ടലുകളിൽ 8 ഭീകരരെ കൂടി സുരക്ഷാസേന വധിച്ചിരുന്നു. ഇതോടെ ഈ വർഷം ജനുവരിക്കുശേഷം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 102 ആയി. ഈ വർഷം കൊല്ലപ്പെട്ടവരിൽ ഹിസ്ബുൽ മുജാഹിദീൻ, ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ എന്നീ ഭീകരസംഘടനകളിലെ മുതിർന്ന കമാൻഡർമാരും ഉൾപ്പെടുന്നു.

FOLLOW US: pathram online

pathram:
Related Post
Leave a Comment