മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാക്കി; തലയ്ക്ക് പിന്നില്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് കൊടും തണുപ്പുള്ള നദിയിലേക്ക് തള്ളി

ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് പട്ടാളം ആക്രമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. പ്രാകൃതമായ രീതിയിലാണ് ചൈന ആക്രമിച്ചതെന്നാണ് സേനാ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. വീരമൃത്യു വരിച്ച 20 പേരില്‍ 17 പേര്‍ക്ക് മുഖത്തുള്‍പ്പെടെ ആഴത്തില്‍ മുറിവേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

മൂന്ന് പേരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയില്‍ വികൃതമാക്കി. വീരമൃത്യു വരിച്ച കേണല്‍ ബി. സന്തോഷ് ബാബുവിന്റെയും മറ്റു രണ്ടു പേരുടെയും മുഖത്ത് പരുക്കുകളില്ല. ഇവരുടെ തലയ്ക്കു പിന്നില്‍ ഭാരമേറിയ ഇരുമ്പ് ദണ്ഡുകൊണ്ട് അടിയേറ്റതിന്റെ ക്ഷതമുണ്ട്.

സന്തോഷിന്റെയുള്‍പ്പെടെ 16 പേരുടെ മൃതദേഹം ഗല്‍വാന്‍ നദിയില്‍ നിന്നാണു ലഭിച്ചത്. ആക്രമിച്ച ശേഷം ഇവരെ നദിയിലേക്കു തള്ളിയിട്ടെന്നാണ് സൂചന. ഇരുപതില്‍ 12 പേരുടെയും മരണം സംഭവിച്ചത് നദിയില്‍ വീണ് കൊടും തണുപ്പേറ്റാണ്.

follow us: PATHRAM ONLINE

pathram:
Leave a Comment