ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുത്തനെ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റ ദിവസത്തിനിടെ ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3.95 ലക്ഷം (3,95,048) ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 375 പേര് കൂടി രോഗം ബാധിച്ച് മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 12,948 ആയി. നിലവില്‍ 1,68,269 പേര് ചികിത്സയിലാണ്. 2,13,831 പേര് രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 1,24,331 ആയി. സംസ്ഥാനത്ത് ഇതുവരെ 5,893 പേര് രോഗം ബാധിച്ച് മരിച്ചത്. തമിഴ്നാട്ടില്‍ ആകെ രോഗികളുടെ എണ്ണം 54,449 ആയി ഉയര്‍ന്നു. ഇതുവരെ 666 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 26,141 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത്. 1,618 മരണങ്ങളും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ ആകെ രോഗികളുടെ എണ്ണം 26,141 ആയി ഉയര്‍ന്നു. 1,618 പേര് രോഗം ബാധിച്ച് മരിച്ചു.
follow us: PATHRAM ONLINE DAILY HUNT
Leave a Comment