മകള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മ അറസ്റ്റില്‍

ഹരിപ്പാട്: മകള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ അശ്വതിയെ(32)യാണു തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. അശ്വതിയുടെ മകള്‍ ഹര്‍ഷ(12)യെ കഴിഞ്ഞ ഞായറാഴ്ച വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അശ്വതിയുടെ ആദ്യ വിവാഹത്തിലുള്ള മകളാണു ഹര്‍ഷ.

അന്വേഷണത്തില്‍ അശ്വതി മകളെ ഉപദ്രവിച്ചിരുന്നതായി കണ്ടെത്തിയെന്നു പോലീസ് പറഞ്ഞു. കുട്ടി മരിച്ചതിനു തലേന്നു രാത്രിയില്‍ പഠിക്കാത്തതിന് വഴക്കുപറയുകയും അച്ഛന്റെ വീട്ടില്‍ കൊണ്ടുവിടുമെന്ന് പറയുകയും ചെയ്തതായി അശ്വതി മൊഴി നല്‍കി. കുട്ടിയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചതിന്റെ പേരിലാണു കേസ്.

അശ്വതി കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നു നാട്ടുകാര്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു. തൃക്കുന്നപ്പുഴ സി.ഐ: ആര്‍.ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നങ്ങ്യാര്‍കുളങ്ങര ബി.ബി.എച്ച്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ഹര്‍ഷ. കരുവാറ്റ സ്വദേശി ഹരികുമാറാണ് പിതാവ്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment