കോവിഡ് ബാധിച്ച ഗര്‍ഭിണികള്‍ക്ക് ന്യുമോണിയക്ക് സാധ്യതയെന്ന് പഠനം

കോവിഡ് 19 ബാധിച്ച ഗര്‍ഭിണികള്‍ക്ക് ന്യുമോണിയ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു സ്പാനിഷ് പഠനം. 30നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍.

പഠനമനുസരിച്ച്, കൊറോണ വൈറസ് ലക്ഷണങ്ങളുള്ള ഗര്‍ഭിണികളില്‍ ന്യുമോണിയയ്ക്കുള്ള സാധ്യത 61.5 ശതമാനമാണ്. 30നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ രോഗസാധ്യത 25 ശതമാനം ഉള്ളപ്പോഴാണ് ഇതേ പ്രായമുള്ള ഗര്‍ഭിണികളില്‍ ന്യുമോണിയയ്ക്കുള്ള സാധ്യത ഇരട്ടിയിലധികം ആകുന്നതെന്നു പഠനം പറയുന്നു.

മാര്‍ച്ച് 6നും ഏപ്രില്‍ 5നും ഇടയില്‍ കോവിഡ് ബാധിച്ച 5 ഗര്‍ഭിണികളിലാണ് പഠനം നടത്തിയത്. ഇവരില്‍ 32 പേര്‍ക്ക് ന്യുമോണിയ ബാധിച്ചു. ഇവരില്‍ പകുതിയിലധികം പേര്‍ക്ക് കൃത്രിമശ്വാസം നല്‍കേണ്ടിയും വന്നു.

രോഗം ബാധിച്ചതുമൂലം മൂന്നു പേര്‍ക്ക് മാത്രമാണ് ശസ്ത്രക്രിയ ആവശ്യമായി വന്നത്. മഡ്രിഡിലെ 12 ദെ ഒക്യൂബര്‍ ഹോസ്പിറ്റലിലെ ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഇന്‍ഫ*!*!*!െക്ഷ്യസ് ഡിസീസസ് വിഭാഗം നടത്തിയ പഠനം ലാന്‍സെറ്റ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment