ചൈന ഒരു ഇന്ത്യക്കാരനെയും പിടിച്ചുവച്ചിട്ടില്ല. എല്ലാ ഉത്തരവാദിത്തവും ഇന്ത്യയുടെ ഭാഗത്താണ്; സംഘര്‍ഷത്തെ കുറിച്ച് ചൈന പറയുന്നു

ഇന്ത്യന്‍ സൈനികര്‍ കസ്റ്റഡിയിലില്ലെന്ന് ചൈനീസ് വിദേശകാര്യവക്താവ്. ചൈന വ്യാഴാഴ്ച 10 ഇന്ത്യന്‍ സൈനികരെ മോചിപ്പിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തിവന്നിരുന്നു. എന്നാല്‍ ചൈന ആരെയും തടങ്കലില്‍ വച്ചിട്ടില്ലെന്നാണ് വിദേശകാര്യ വക്താവ് വ്യക്തമാക്കിയത്. ചൈനയുടെ കസ്റ്റഡിയില്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ ഉണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ അധികൃതരും നിരസിച്ചു.

‘ചൈന ഒരു ഇന്ത്യക്കാരനെയും പിടിച്ചുവച്ചിട്ടില്ല. ശരിയും തെറ്റുമെല്ലാം വളരെ വ്യക്തമാണ്. എല്ലാ ഉത്തരവാദിത്തവും ഇന്ത്യയുടെ ഭാഗത്താണ്. ഒരു സുദീര്‍ഘമായ ബന്ധം നിലനില്‍ത്തുന്നതിനായി ഇന്ത്യയ്ക്ക് ചൈനയുമായി ഒത്തുപോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’– ചൈനീസ് വിദേശകാര്യ വക്താവ് ഴാഒ ലിജിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ചൈനീസ് അതിര്‍ത്തിയില്‍ അപ്രതീക്ഷിത നീക്കങ്ങളുമായി ഇന്ത്യന്‍ വ്യോമസേന. യുദ്ധവിമാനങ്ങള്‍ യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപം വിന്യസിച്ചു. അതിനിടെ, വ്യോമസേന മേധാവി ആര്‍.കെ.എസ്. ബധുരിയ രണ്ടുദിവസത്തെ അടിയന്തര സന്ദര്‍ശനത്തിനായി ലഡാക്കിലെത്തിയിരുന്നു. ലേ, ശ്രീനഗര്‍ വ്യോമ താവളങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. കിഴക്കന്‍ ലഡാക്ക് മേഖലയില്‍ എന്തെങ്കിലും സൈനിക നീക്കങ്ങള്‍ നടത്തണമെങ്കില്‍ ഈ വ്യോമതാവളങ്ങള്‍ കേന്ദ്രീകരിച്ചാണ് അവ നടപ്പാക്കുക.

follow us: pathram online

pathram:
Leave a Comment