എടിഎമ്മുകളില്‍നിന്ന് 5000 രൂപയ്ക്കു മുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ്

ന്യൂഡല്‍ഹി: എടിഎമ്മുകളില്‍നിന്ന് 5000 രൂപയ്ക്കു മുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സമിതി. വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണു ഇക്കാര്യം പുറത്തുവന്നത്. ഓരോ തവണയും 5000 രൂപയ്ക്കു മുകളില്‍ പിന്‍വലിക്കുമ്പോള്‍ ഫീസ് ഈടാക്കണമെന്നാണ് ആവശ്യം.

എടിഎം വഴി ഉയര്‍ന്ന തുക പിന്‍വലിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിനാണു നടപടി. 5000 രൂപയ്ക്കു താഴെയുള്ള ഇടപാടുകള്‍ സൗജന്യമായിരിക്കും. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് വി.ജി.കണ്ണന്‍ അധ്യക്ഷനായ സമിതി 2019 ഒക്ടോബര്‍ 22നാണ് റിപ്പോര്‍ട്ട് ആര്‍ബിഐയ്ക്കു നല്‍കിയത്. ഇതിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment