കൊറോണാവൈറസിനെ കൊല്ലാന്‍ കഴിയുന്ന മാസ്‌കുമായി ഗവേഷകര്‍.

കൊറോണാവൈറസിനെ കൊല്ലാന്‍ കഴിയുന്ന മാസ്‌കുമായി ഗവേഷകര്‍. തങ്ങളുണ്ടാക്കിയ മാസ്‌ക് വീണ്ടും ഉപയോഗിക്കാവുന്നതാണെന്നും അതിനെ മൊബൈല്‍ ഫോണ്‍ ചാര്‍ജറമായി കണക്ടു ചെയ്താല്‍ കൊറോണാവൈറസിനെ കൊല്ലാന്‍ കഴിയുമെന്നും ഇസ്രയേലി ഗവേഷകര്‍ അവകാശപ്പെട്ടു. വൈറസ് മുക്തമാക്കാന്‍ 30 മിനിറ്റ് വേണ്ടിവരും. ചാര്‍ജറുമായി കണക്ടു ചെയ്തിരിക്കുന്ന സമയത്ത് മാസ് ഉപയോഗിക്കരുതെന്നും ഈ മാസ്‌ക് ഉണ്ടാക്കിയ ടെക്നിയോണ്‍ യൂണിവേഴ്സിറ്റി ടീമിലെ പ്രധാനിയായ യായിര്‍ എയിന്‍-എലി പറഞ്ഞു. മാസ്‌കിന് ഒരു യുഎസ്ബി പോര്‍ട്ട് ഉണ്ട്. സെല്‍ഫോണ്‍ ചാര്‍ജറിലൂടെ മാസ്‌കിന്റെ ഉള്ളിലെ പാളിയിലേക്ക് 70 ഡിഗ്രി സെല്‍ഷ്യസ് ചൂടു കടത്തിവിട്ടാണ് വൈറസുകളെ കൊല്ലുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. ഈ ചൂടില്‍ എല്ലാ വൈറസുകളും ചത്തുപോകുമെന്നും അവര്‍ പറഞ്ഞു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന മാസ്‌കുകള്‍ വന്‍ പാരിസ്ഥിതിക പ്രശ്നമായിരിക്കും സൃഷ്ടിക്കാന്‍ പോകുക. അതിനാല്‍ വീണ്ടും ഉപയോഗിക്കാവുന്ന മാസ്‌കുകള്‍ എന്ന ആശയമാണ് എന്തുകൊണ്ടും നല്ലത്. ഇതിന്റെ നിര്‍മാണം പ്രോട്ടോടൈപ് ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. എന്‍95 മാസ്‌കുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് നിര്‍മിതി. ഇതിനുളള പെയ്റ്റന്റ് തങ്ങള്‍ക്കു ലഭിക്കാനായി അപേക്ഷ നല്‍കിയതായി ഗവേഷകര്‍ അറിയിച്ചു. വില 1 ഡോളറായിരിക്കും.

pathram:
Related Post
Leave a Comment