തൃശൂരില്‍ ഇന്ന് 22 പേര്‍ക്ക് രോഗമുക്തി: 131 പേര്‍ ചികിത്സയില്‍

തൃശൂര്‍ : ജില്ലയില്‍ ഇന്ന് 22 പേര്‍ കോവിഡ് രോഗമുക്തരായ ആശ്വാസവാര്‍ത്ത ആദ്യം പങ്കുവെക്കട്ടെ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 18 പേരും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 4 പേരുമാണ് രോഗമുക്തരായത്. ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചയും സമ്പര്‍ക്കം വഴി ആര്‍ക്കും രോഗം ബാധിച്ചില്ല. ജൂണ്‍ 4 ന് ദുബായില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (24), 12 ന് കുവൈറ്റില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (26), 13 ന് കുവൈറ്റില്‍ നിന്ന് വന്ന മറ്റത്തൂര്‍ സ്വദേശി (29), 9 ന് ഗുജറാത്തില്‍ നിന്ന് വന്ന മുണ്ടൂര്‍ സ്വദേശി (36), പെരുവല്ലൂര്‍ സ്വദേശി (50), 15 ന് കുവൈറ്റില്‍ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി (41) എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 12417 പേരും ആശുപത്രികളില്‍ 187 പേരും ഉള്‍പ്പെടെ ആകെ 12604 പേരാണ് നിരീക്ഷണത്തിലുളളത്.

FOLLOW US: pathram online

pathram:
Related Post
Leave a Comment