ആലപ്പുഴയില്‍ ഇന്ന് ജില്ലയില്‍ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 92പേര്‍ ചികിത്സയില്‍

ആലപ്പുഴ: ഇന്ന് ജില്ലയില്‍ 9പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഒരാള്‍ വിദേശത്തുനിന്നും 8പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ് .

1&2.മഹാരാഷ്ട്രയില്‍ നിന്നും 7/6ന് സ്വകാര്യ വാഹനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 42 വയസുള്ള പട്ടണക്കാട് സ്വദേശിയും മകളും

3&4.മുംബൈയില്‍ നിന്നും 7/6ന് വി മാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 39 വയസുള്ള മാവേലിക്കര സ്വദേശിനിയും മകനും

5.മും ൈബയില്‍ നിന്നും 6/6ന് ട്രെയിനില്‍ ആലപ്പുഴ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്

.6.ഡല്‍ഹിയില്‍ നിന്നും10/6ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് എറണാകുളത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടനാട് സ്വദേശിയായ യുവാവ്

7&8. ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ 10/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ചികിത്സയില്‍ ആയിരുന്ന 83വയസുള്ള തകഴി സ്വദേശിയും ഭാര്യയും

9.കുവൈറ്റില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കായംകുളം സ്വദേശിയായ യുവാവ്

6പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

.ഇന്ന് 10പേര്‍ രോഗമുക്തി നേടി .
കുവൈറ്റില്‍ നിന്നും എത്തിയ ചെന്നിത്തല സ്വദേശിയും ഭാര്യയും ,
ചെന്നൈയില്‍ നിന്നും എത്തിയ ആലപ്പുഴ സ്വദേശിനി ,മുംബൈയില്‍ നിന്നും എത്തിയ കുട്ടനാട് സ്വദേശി , ദുബായില്‍ നിന്നും എത്തിയ കൃഷ്ണപുരം സ്വദേശി , ദുബായില്‍ നിന്നും എത്തിയ മാന്നാര്‍ സ്വദേശി , കുവൈറ്റില്‍ നിന്നും എത്തിയ കൃഷ്ണപുരം സ്വദേശി , താജിക്കിസ്ഥാനില്‍ നിന്നും എത്തിയ പുന്നപ്ര സ്വദേശിനി , മുംബൈയില്‍ നിന്നും എത്തിയ കരുവാറ്റ സ്വദേശി , അബുദാബിയില്‍ നിന്നും എത്തിയ മാരാരിക്കുളം സ്വദേശിനി എന്നിവരാണ് രോഗമുക്തരായത്.

92പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 58പേര്‍ രോഗമുക്തി നേടി

FOLLOW US: pathram online

pathram:
Related Post
Leave a Comment