സംസ്ഥാനത്ത് ഇന്ന് 4817 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 2794 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 1358 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.1,26,839 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1967 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 190 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,69,035 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3194 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 35,032 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 33,386 നെഗറ്റീവായിട്ടുണ്ട്.
97 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 89 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരണമടഞ്ഞു. കണ്ണൂരില്‍ എക്സൈസ് വകുപ്പിലെ ഡ്രൈവര്‍ 28കാരനായ കെ പി സുനിലാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇന്ന് രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 29 പേര്‍. സമ്പര്‍ക്കം 3.
മഹാരാഷ്ട്ര 12, ഡെല്‍ഹി 7, തമിഴ്നാട് 5, ഹരിയാന, ഗുജറാത്ത് 2 വീതം, ഓറീസ 1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്. തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, കണ്ണൂര്‍ 4, എറണാകുളം 4, തൃശൂര്‍ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കാസര്‍കോട് 11 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്. പാലക്കാട് 14, കൊല്ലം 13, കോട്ടയം 11, പത്തനംതിട്ട 11, ആലപ്പുഴ 9, എറണാകുളം, തൃശൂര്‍, ഇടുക്കി 6 വീതം, തിരുവനന്തപുരം, കോഴിക്കോട് 5 വീതം, മലപ്പുറം, കണ്ണൂര്‍ 4 വീതം, കാസര്‍കോട് 3 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
FOLLOW US: pathram online dailyhunt
Leave a Comment