മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിശദ വിവരങ്ങള്‍…

മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 18) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരെല്ലാം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് വെെറസ് ബാധ സ്ഥിരീകരിച്ചവര്‍

1- തവന്നൂര്‍ കാടഞ്ചേരി സ്വദേശി 65 വയസ് – മസ്ക്റ്റ് – കോഴിക്കോട് വിമാനത്തില്‍ ജൂണ്‍ 10ന് നിട്ടിലെത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

2- പരിയാപുരം അങ്ങാടിപ്പുറം സ്വദേശി 35 വയസ് – ദോഹയില്‍ നിന്നും IX 1374 വിമാനത്തില്‍ ജൂണ്‍ 10 ന് നാട്ടിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

3- വെങ്ങാനൂര്‍ – തലക്കാട് സ്വദേശി 63 വയസ് – കുവെെറ്റ് നിന്നും ജൂണ്‍ 11 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഇയാളെ അന്ന് തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

4- തൃക്കലങ്ങോട് പേലേപ്പുറം ചെറുവണ്ണൂര്‍ സ്വദേശി 51 വയസ് – ദമാം – കണ്ണൂര്‍ വിമാനത്തില്‍ ജൂണ്‍ 10ന് നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ കൂടി കോവിഡ് വിമുക്തരായി

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്ന് (ജൂണ്‍ 18) രോഗമുക്തരായി. മെയ് 29 ന് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായ എയര്‍ ഇന്ത്യ ജീവനക്കാരിയായ മഹാരാഷ്ട്ര പൂനെ സ്വദേശിനി 24 വയസുകാരി, ജൂണ്‍ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായ ചേലേമ്പ്ര വൈദ്യരങ്ങാടി സ്വദേശി 33 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്. ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.

ജില്ലയില്‍ 1,241 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍ ; ആകെ നിരീക്ഷണത്തിലുള്ളത് 14,429 പേര്‍

ജില്ലയില്‍ ചികിത്സയിലുള്ളത് 223 പേര്‍

കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 223 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ആറ് പാലക്കാട് സ്വദേശികളും നാല് തൃശൂര്‍ സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളും ഓരോ ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളും ഉള്‍പ്പെടും.

FOLLOW US: pathram online

pathram:
Leave a Comment