30 ശതമാനം പ്രതിഫലം കുറച്ച് കീര്‍ത്തി സുരേഷ്. ഇനിയുള്ള സിനിമകളില്‍ താരം അഭിനയിക്കുന്നതിന് നിലവിലുള്ള പ്രതിഫലത്തേക്കാള്‍ മുപ്പത് ശതമാനം കുറച്ച് മാത്രമേ വാങ്ങുകയൂള്ളൂവെന്നാണ് താരത്തിന്റെ തീരുമാനം.
കൊറോണ വൈറസിന്റെ വ്യാപനം പല മേഖലയിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ഇത് ബാധിച്ചിട്ടുണ്ട്. താരങ്ങളുടെ പ്രതിഫലം കുറച്ചതിന് ശേഷം മാത്രമേ പുതിയ സിനിമകള്‍ കരാര്‍ ചെയ്യുകയും നിര്‍മ്മിക്കുകയുമുളളൂവെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സിനിമ മേഖലയിലെ പ്രതിസന്ധികള്‍ കണക്കാക്കി തന്റെ പ്രതിഫലം കുറച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താര സുന്ദരി കീര്‍ത്തി സുരേഷ്.
മുന്‍നിര നായികമാരില്‍ കീര്‍ത്തിയാണ് ആദ്യമായി പ്രതിഫലം കുറയ്ക്കുന്ന തീരുമാനമെടുത്തിരിയ്ക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘പെന്‍ഗ്വിന്‍’ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒ ടി ടി പ്ലാറ്റ്ഫോം വഴിയാണ് റിലീസ് ചെയ്യുന്നത്. ഈ മാസം 19ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
സംവിധായകന്‍ ഹരി, വിജയ് ആന്റണി, ഹരീഷ് കല്യാണ്‍ തുടങ്ങിയ തമിഴ് ചലച്ചിത്ര പ്രവര്‍ത്തകരും പ്രതിഫലം കുറച്ചതായി വാര്‍ത്തള്‍ വന്നിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ തന്റെ നിലപാട് വ്യക്തമാക്കി നടി മംമ്ത മോഹന്‍ദാസും രംഗത്ത് വന്നിരുന്നു. അഭിനേതാക്കളൊന്നും മുന്‍കൂട്ടി പ്രതിഫലം വാങ്ങിക്കാതെ ഒരു സിനിമയെടുക്കണമെന്നും. അതില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്നും, സിനിമ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ച ശേഷം ലാഭം ഉണ്ടായാല്‍ മാത്രം ആ തുക അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പങ്കിട്ടെടുക്കണമെന്നുമാണ് മംമ്ത പറഞ്ഞത്.
Leave a Comment