ചൈന എങ്ങനെ ഇന്ത്യന്‍ പ്രദേശം കയ്യേറിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ചൈന എങ്ങനെ ഇന്ത്യന്‍ പ്രദേശം കയ്യേറിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എന്തുകൊണ്ട് 20 സൈനികര്‍ക്ക് ജീവത്യാഗം വേണ്ടിവന്നു. സത്യം തുറന്നു പറയാന്‍ പ്രധാനമന്ത്രി തയാറാകണം. നിലവിലെ അവസ്ഥയെന്താണെന്നും പ്രധാനമന്ത്രി വ്യക്തമാക്കണം. സൈന്യത്തിനും സര്‍ക്കാരിനുമൊപ്പമാണ് കോണ്‍ഗ്രസെന്നും സോണിയ പറഞ്ഞു.

പ്രധാനമന്ത്രി മൗനം തുടരുന്നതെന്തിനാണെന്ന് ചോദിച്ച് രാവിലെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഇന്ത്യയിലേക്ക് കടക്കാന്‍ ചൈനയ്ക്ക് എങ്ങനെയാണ് ധൈര്യം കിട്ടിയത്. നമ്മുടെ സൈനികരെ കൊലപ്പെടുത്താന്‍ അവര്‍ക്കെങ്ങനെ സാധിച്ചുവെന്നും രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു.

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. കിഴക്കന്‍! ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്നും !റിപ്പോര്‍ട്ടുണ്ട്.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment