അവന്‍ പോയില്ലേ..? ഇനിയെങ്കിലും നിര്‍ത്തൂ…; പൊട്ടിത്തെറിച്ച് ശ്രീശാന്ത്… ( VIDEO…)

ബോളിവുഡ് താരം സുശാന്ത് സിങിന്റെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ശ്രീശാന്ത്. മരണശേഷമെങ്കിലും സുശാന്തിനെ വെറുതേ വിടൂവെന്നും അനാവശ്യ വിവാദമുണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്നും ശ്രീശാന്ത് ട്വിറ്ററിലെ വിഡിയോ സന്ദേശത്തില്‍ പറയുന്നു.

സുശാന്ത് നമ്മെ വിട്ടു പോയി. അനാവശ്യമായ വാര്‍ത്തകളാണ് സുശാന്തിനെ കുറിച്ച് പ്രചരിപ്പിക്കുന്നത്. എന്താണ് അവന്റെ മനസിലൂടെ പോയതെന്നോ ജീവിതത്തില്‍ സംഭവിച്ചതെന്നോ നമുക്കാര്‍ക്കും അറിയില്ല. അവന്റെ ആത്മാവെങ്കിലും സമാധാനത്തില്‍ വിശ്രമിക്കട്ടെ. ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ഥിക്കാം. ശ്രീശാന്തിന്റെ വിഡിയോ സന്ദേശം ഇങ്ങനെ..

‘പുറത്തിരുന്ന് അനാവശ്യ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നോക്കാന്‍ പോലും എനിക്ക് താല്‍പര്യം ഇല്ല. വാര്‍ത്തകള്‍ ഉണ്ടാക്കി വിടാന്‍ വളരെ എളുപ്പമാണ്. അത് പ്രചരിപ്പിക്കാനും. ഞാന്‍ അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങളോട് ഒരു കാര്യമേ എനിക്ക് പറയാനുള്ളൂ. ദയവ് ചെയ്ത് അത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണം. സുശാന്ത് നമ്മെ വിട്ടു പോയി. അനാവശ്യമായ വാര്‍ത്തകളാണ് സുശാന്തിനെ കുറിച്ച് പ്രചരിപ്പിക്കുന്നത്. എന്താണ് അവന്റെ മനസിലൂടെ പോയതെന്നോ ജീവിതത്തില്‍ സംഭവിച്ചതെന്നോ നമുക്കാര്‍ക്കും അറിയില്ല. അവന്റെ ആത്മാവെങ്കിലും സമാധാനത്തില്‍ വിശ്രമിക്കട്ടെ.

fowllow us: PATHRAM ONLINE

pathram:
Related Post
Leave a Comment