വിവാഹമോചനം: മനസു തുറന്ന് മേഘ്‌ന വിന്‍സെന്റ്

കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച് പറഞ്ഞിട്ട് പ്രയോജനമൊന്നുമില്ലാത്തതുകൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് പ്രതികരിക്കാത്തതെന്ന് നടി മേഘ്‌ന വിന്‍സെന്റ്. തന്റെ യുട്യൂബ് ചാനലിന് 50000 സബ്‌സ്‌ക്രൈബേഴ്‌സ് തികഞ്ഞതിന്റെ ഭാഗമായി കമന്റില്‍ വരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മേഘ്‌ന.

വിവാഹമോചനത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മേഘ്‌ന എന്താണ് ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്നും എന്താണ് വിവാഹ ബന്ധത്തില്‍ സംഭവിച്ചതെന്നുമൊക്കാണ് പലര്‍ക്കും അറിയേണ്ടത് ”കുറേ പേര്‍ ചോദിച്ചത് വിവാഹമോചനത്തെക്കുറിച്ചാണ്. അത് അവസാനിച്ചു. കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച് നമ്മള്‍ പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇതേക്കുറിച്ച് കുറേ വിവാദങ്ങള്‍ വരുന്നുണ്ടല്ലോ, ചേച്ചി എന്താ ഇതിനൊന്നും മറുപടി നല്‍കാത്തത്, പ്രതികരിക്കാത്തത് എന്നെല്ലാം നിരവധിപ്പേര്‍ ചോദിക്കുന്നുണ്ട്. ഞാനെന്തിനാ ഇതിനൊക്കെ മറുപടി നല്‍കുന്നത് ? ഞാനിതിനെ കുറിച്ച് അഭിമുഖത്തിലോ ഒന്നിലും കമ എന്നൊരക്ഷരം പറഞ്ഞിട്ടില്ല. കഴിഞ്ഞു പോയി കാര്യത്തെക്കുറിച്ച നമ്മള് ടെന്‍ഷന്‍ അടിക്കണ്ട ആവശ്യമില്ല എന്നെനിക്കു തോന്നി” മേഘ്‌ന വ്യക്തമാക്കി.

ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ആലോചിക്കാതെ ഈ നിമിഷത്തില്‍ സന്തോഷത്തോടെയും സമാധാനത്തെടെയും ജീവിതം നയിക്കുക എന്നതാണ് ഇപ്പോഴത്തെ നയം എന്നും മേഘ്‌ന വ്യക്തമാക്കി.

അമ്മ, മുത്തശ്ശി എന്നിവരെക്കുറിച്ചും മേഘ്‌ന വിഡിയോയില്‍ സംസാരിച്ചു. വിഡിയോക്ക് സ്‌നേഹം അറിയിച്ചു വരുന്ന കമന്റുകള്‍ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ടെന്ന് താരം പറഞ്ഞു.

ഒരു മാസം മുന്‍പാണ് Meghnaz StudioBox എന്ന യുട്യൂബ് ചാനല്‍ ആരംഭിച്ചത്. ലോക്ഡൗണായി വീട്ടിലിരുന്ന് മടുത്തപ്പോഴാണ് ഇങ്ങനെയൊരു ചാനല്‍ തുടങ്ങാന്‍ മേഘ്‌ന തീരുമാനിക്കുന്നത്. പാചകം, നൃത്തം, ബ്യൂട്ടി ടിപ്‌സ്, മോട്ടവേഷനല്‍ സ്റ്റോറീസ് എന്നിവയാണ് ചാനലിലൂടെ മേഘ്‌ന് പങ്കുവയ്ക്കുന്നത്.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment