തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ 50000 ത്തിലേയ്ക്ക്; ഇന്ന് 1515 പേര്‍ക്ക് രോഗം, 49 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയതായി 1,515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 49 പേരാണ് ഇന്ന് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 48,019 ആയി. 528 പേരാണ് ഇതുവരെ മരിച്ചതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

20,706 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. ആകെ 26,782 പേര്‍ രോഗമുക്തി നേടി. ഇന്ന് മാത്രം 1438 പേര്‍ രോഗമുക്തരായെന്നും സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇന്ന് പരിശോധിച്ച 19,019 സാമ്പിളുകളടക്കം 7,48,244 സാമ്പിളുകള്‍ സംസ്ഥാനത്ത് ആകെ പരിശോധിച്ചിട്ടുണ്ട്.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment