തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 14പേരുള്‍പ്പെടെ ഇന്ന് 60 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (ഒരു കൊല്ലം സ്വദേശി), പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേരുടെയും, മലപ്പുറം (ഒരു തിരുവനന്തപുരം സ്വദേശി) ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, ആലപ്പുഴ, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, കോട്ടയം ജില്ലയില്‍ (ഒരു പത്തനംതിട്ട സ്വദേശി) നിന്നുള്ള 4 പേരുടെയും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, എറണാകുളം, കണ്ണൂര്‍ ജില്ലകയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1366 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,234 പേര്‍ കോവിഡ് മുക്തരായി.
FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment