ഇടുക്കി ജില്ലയില്‍ ഇന്ന് പിഞ്ചു കുഞ്ഞുള്‍പ്പെടെ രണ്ട് പേര്‍ക്ക് കോവിഡ്; കൊല്ലം ജില്ലയിലെ നാല് പേരും വിദേശത്ത് നിന്ന് വന്നവര്‍…

1. ഹൈദ്രാബാദില്‍ നിന്നും എട്ടാം തീയതി നാട്ടിലെത്തിയ പെരുവന്താനം സ്വദേശി (32 വയസ്). വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2. തൊടുപുഴ ഇളംദേശം സ്വദേശിനിയായ ഒരു വയസ് പ്രായമുള്ള പെണ്‍കുഞ്ഞ്. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ 13ന് കോവിഡ് സ്ഥിരീകരിച്ച ഇളംദേശം സ്വദേശികളായ ദമ്പതിമാരുടെ പേരക്കുട്ടിയാണ്. ജൂണ്‍ ആറിനാണ് ഇവര്‍ സൗദി അറേബ്യയില്‍ നിന്നും നാട്ടിലെത്തിയത്.

കൊല്ലം ജില്ലയില്‍ 4 പേര്‍ക്കു കൂടി കോവിഡ്–19 സ്ഥിരീകരിച്ചു. എല്ലാവരും വിദേശത്തു നിന്ന് എത്തിയവരാണ്. 11 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടു.

ollow us: PATHRAM ONLINE

pathram:
Related Post
Leave a Comment