പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍….

പത്തനംതിട്ടയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ്. 7 പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും. വിദേശത്തു നിന്നെത്തിയവരില്‍ 5 പേര്‍ യുഎഇ, 2 പേര്‍ കുവൈത്ത്, ഒരാള്‍ നൈജീരിയ. ബാക്കിയുള്ളവരില്‍ 3 പേര്‍ മഹാരാഷ്ട്ര, ഒരാള്‍ തമിഴ്‌നാട്. 2 പേര്‍ ചെന്നീര്‍ക്കര സ്വദേശികളും 2 പേര്‍ ഇലന്തൂര്‍ സ്വദേശികളുമാണ്. കലഞ്ഞൂര്‍, കുളനട, നാറാണംമൂഴി, ഏഴംകുളം, തോട്ടപ്പുഴശേരി, നാരങ്ങാനം, കൊക്കാത്തോട് എന്നിവിടളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍…

ആലപ്പുഴ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുടെ വിശദാംശങ്ങള്‍…

ഡല്‍ഹിയില്‍ നിന്നും 30/5വിമാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 72വയസ്സും 66വയസ്സും ഉള്ള ചമ്പക്കുളം സ്വദേശികളായ ദമ്പതിമാര്‍

ദുബായില്‍ നിന്നും 28/5ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കരുവാറ്റ സ്വദേശിയായ യുവാവ്

ദോഹയില്‍ നിന്നും 4/6ന് കണ്ണൂരെത്തി തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്

കുവൈറ്റില്‍ നിന്നും1/6ന് തിരുവനന്തപുരത്തു എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 54വയസുള്ള കായംകുളം സ്വദേശി

ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 106 പേര്‍ രോഗബാധിതരായി ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment