വിദേശത്ത് നിന്നെത്തിയവരെ വിമാനത്താളവത്തില്‍ നിന്ന് കൊണ്ടുവന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കോവിഡ്

കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡിപ്പോയിലെ 37 ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ശനിയാഴ്ചയാണ് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ഇദ്ദേഹം.

വിദേശത്ത് നിന്നെത്തിയവരെ വിമാനത്താളവത്തില്‍ നിന്ന് കൊണ്ടുവന്ന കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കസാക്കിസ്ഥാനില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയവരെ ഇദ്ദേഹമായിരുന്നു കൊല്ലത്തേക്ക് കൊണ്ടു പോയത്. ഈ ബസ്സിലെ നിരവധി യാത്രക്കാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ സ്രവവും പരിശോധനയ്ക്ക് അയച്ചത്. തുടര്‍ന്നാണ് കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് പത്താം തിയതി രാവിലെ 9 മണിക്ക് ഇദ്ദേഹം ഡിപ്പോയില്‍ വന്നിരുന്നു. തുടര്‍ന്ന് മെക്കാനിക്കല്‍ വിഭാഗത്തിലും പെട്രോള്‍ പമ്പിലും ഇദ്ദേഹം പോയിരുന്നു. പ്രാഥമികമായി 37 പേരുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയതായാണ് അറിയുന്നത്. ഇതിന് ശേഷം ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കുള്ള ട്രിപ്പിലും ഇദ്ദേഹം ഡ്രൈവറായി പോയിരുന്നു.

FOLLOW US: PATHRAM ONLINE

pathram:
Leave a Comment