പത്മജ ചേച്ചി മൂന്നു ദിവസം മുമ്പ് അയച്ചുതന്നതാണ് ഈ വിഡീയോ…മധുപാല്‍

പത്മജ രാധാകൃഷ്ണന്റെ ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകനും നടനുമായ മധുപാല്‍. കഴിഞ്ഞ ദിവസം പത്മജ അയച്ചു കൊടുത്ത വീഡിയോ അദ്ദേഹം ആരാധകര്‍ക്കായി ഒരിക്കല്‍ കൂടി പങ്കുവെച്ചു. പഴയ ഒരു സിനിമ ഗാനം മൗത്ത് ഓര്‍ഗണില്‍ പത്മജ വായിക്കുന്നതാണ് വീഡിയോ.

‘പ്രിയപ്പെട്ട പത്മജ ചേച്ചി അന്തരിച്ചു. മൂന്നു ദിവസത്തിനു മുന്നെ ഞങ്ങള്‍ക്ക് അയച്ചു തന്ന ഒരു വിഡിയോ ആണിത്. സ്നേഹവും കരുതലുമായി എല്ലാവര്‍ക്കും ഒപ്പം എന്നും ചേച്ചിയുണ്ട്. ഇനിയും ഉണ്ടാവും, പ്രണാമം, വിട’ മധുപാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

മൗത്ത് ഓര്‍ഗണ്‍ വായിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം പത്മജ രാധാകൃഷ്ണന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തിരുന്നു. ‘എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന്’ എന്ന ഗാനമാണ് പത്മജ മൗത്ത് ഓര്‍ഗണില്‍ വായിച്ചത്. ‘ഒരു ലോക്ഡൗണ്‍ ചലഞ്ച്. തെറ്റുകള്‍ ഉണ്ടാകാം പൊറുക്കുക. ആദ്യ പരിശ്രമമാണ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. വിഡിയോയ്ക്ക് രണ്ടര മിനിട്ടോളം ദൈര്‍ഘ്യമുണ്ട്.

follow us: pathram online latest news

pathram:
Related Post
Leave a Comment