എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജാ രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം : സംഗീത സംവിധായകന്‍ പരേതനായ എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജാ രാധാകൃഷ്ണന്‍(68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിലൂടെ മകന്‍ എം.ആര്‍. രാജാകൃഷ്ണന്‍ ഈണമിട്ട പാട്ടുകള്‍ക്ക് വരികളെഴുതിയാണ് മലയാള സിനിമയില്‍ ഗാനരചയിതാവായി തുടക്കമിട്ടത്. എം.ജി. രാധാകൃഷ്ണന്‍ സംഗീതം ചെയ്ത ചില ലളിതഗാനങ്ങള്‍ക്കും വരികളെഴുതി.

follow us: pathram online latest news

pathram:
Related Post
Leave a Comment