ആരാധനാലയങ്ങള്‍ തുറക്കല്‍; സംസ്ഥാനങ്ങളുടെ തലയിലാക്കി കേന്ദ്രം

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ നിയന്ത്രണമോ സമ്മര്‍ദ്ദമോ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്.

ക്ഷേത്രങ്ങള്‍ തുറക്കണമെന്നും ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സതീഷ്‌കുമാര്‍ എന്നയാള്‍ നല്‍കി ഹര്‍ജിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാനങ്ങളുടേതാണ്. അതത് സ്ഥലത്തെ സാഹചര്യം വിലയിരുത്തി നടപടി സ്വീകരിക്കാം. വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ നിയന്ത്രണമോ സമ്മര്‍ദ്ദമോ ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ ഉദ്ധരിച്ച് വിശദമായ സ്‌റ്റേറ്റ്‌മെന്റ് കേന്ദ്രം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു.

നേരത്തെ ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് കേരളത്തില്‍ ഉടലെടുത്തത്. സര്‍ക്കാരും ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകളും ഇതിന്റെ പേരില്‍ കൊമ്പുകോര്‍ത്തിരുന്നു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കുന്നതായിരുന്നു വിവാദത്തിന് കാരണം.

follow us: pathram online latest news

pathram:
Related Post
Leave a Comment