പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് ബൈജൂസ് ആപ്പിന്റെ സൗജന്യ സേവനത്തെ വിമര്‍ശിച്ച് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. പൊലീസുകാരുടെ മക്കള്‍ക്കു മാത്രമായി പലതും സൗജന്യം കൊടുക്കാന്‍ കാശുള്ള മുതലാളിമാര്‍ പലരും കാണും. ബൈജു മാത്രമല്ല. എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ഓരോ ഐഫോണ്‍ സൗജന്യമായി കൊടുക്കാന്‍ മുതലാളിമാര്‍ ക്യൂ നില്‍ക്കും. അവര്‍ക്കൊക്കെ അവരുടേതായ ലക്ഷ്യങ്ങളും കാണും. അതിന്റെ പേരാണ് അഴിമതി എന്ന് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കായി പ്രമുഖ ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ സംരംഭമായ ബൈജൂസ് ആപ്പ് തങ്ങളുടെ സേവനം സൗജന്യമായി ലഭ്യമാക്കും. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസുകാരുടെ സേവനത്തിനുള്ള അംഗീകാരമായാണ് ബൈജൂസ് ആപ് ഈ സൗകര്യം ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച്ച പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍വ്വഹിക്കും. ഇത് സംബന്ധിച്ച് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലുള്ള പോസ്റ്റിനും നിരവധി കമന്റുകള്‍ വരുന്നുണ്ട്. ഇതോടെ സംഭവം വിവാദമായിരിക്കുകയാണ്.
അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പോലീസുകാരുടെ മക്കള്‍ക്കു മാത്രമായി പലതും സൗജന്യം കൊടുക്കാന്‍ കാശുള്ള മുതലാളിമാര്‍ പലരും കാണും. ബൈജു മാത്രമല്ല.
എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ഓരോ ഐഫോണ്‍ സൗജന്യമായി കൊടുക്കാന്‍ മുതലാളിമാര്‍ ക്യൂ നില്‍ക്കും. അവര്‍ക്കൊക്കെ അവരുടേതായ ലക്ഷ്യങ്ങളും കാണും.
അതിന്റെ പേരാണ് അഴിമതി. അപ്പോള്‍ ബൈജു മുതലാളിയ്ക്ക് മാത്രമായി ഒരു ചാന്‍സ് കൊടുക്കുന്നത് ശരിയാണോ??
പല പോലീസ് ഉദ്യോഗസ്ഥരും ഇത്തരത്തില്‍ പല സൗജന്യങ്ങളും രഹസ്യമായി പറ്റുന്നത് കൊണ്ടുകൂടിയാണ് നമ്മുടെ സിസ്റ്റം ഇങ്ങനെ ആയത്.
കേരളാ പോലീസിനെ അതിന്റെ ചരിത്രത്തില്‍ ഇല്ലാത്തവിധം അഴിമതിവല്‍ക്കരിക്കുകയാണ് ഈ സര്‍ക്കാര്‍. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത പോലീസിനെ അപ്പടി അനുസരിക്കുന്നതില്‍ പ്രസിദ്ധനും ആണ്. അഴിമതിയെ സ്ഥാപനവല്‍ക്കരിക്കുന്നതിന്റെ കളികള്‍ കാണാന്‍ ഇരിക്കുന്നതേയുള്ളൂ.
മാനാഭിമാനമുള്ള പൊലീസുകാര്‍ ഈ സര്‍വ്വീസില്‍ ബാക്കിയുണ്ടെങ്കില്‍ മുതലാളിയോട് സൗജന്യം വേണ്ടേടോ എന്നു പറയാന്‍ മാത്രമല്ല, ഈ പരിപാടി പിന്‍വലിക്കണം എന്നു പറയാന്‍ ചങ്കൂറ്റം കാണിക്കണം.
follow us: pathram online latest news
Leave a Comment