കോഴിക്കോട് ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് രോഗം കോവിഡ് ; രണ്ട് പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ എട്ട് പേര്‍ വിദേശത്ത് നിന്നും (കുവൈത്ത് 3, സൗദി 2, ദുബായി 2, റഷ്യ 1) രണ്ട് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര, ചെന്നൈ ഒന്നു വീതം) വന്നവരാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥനും ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ഓമശേരി സ്വദേശി (55), അത്തോളി സ്വദേശി (42) എന്നിവരാണ് രോഗമുക്തി നേടിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

അത്തോളി സ്വദേശി (36 വയസ്)- ജൂണ്‍ 10 ന് കുവൈത്തില്‍ നിന്നു കരിപ്പൂരിലെത്തി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തലക്കുളത്തൂര്‍ എടക്കര സ്വദേശി (47) ജൂണ്‍ 10 ന് റിയാദില്‍ നിന്നു കരിപ്പൂരിലെത്തി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പെരുവയല്‍ വെളളിപറമ്പ് സ്വദേശി (51). മേയ് 26 ന് റിയാദില്‍ നിന്നു കരിപ്പൂരിലെത്തി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്് മാറ്റി.

നൊച്ചാട് സ്വദേശി (48) മെയ് 26 ന് ദുബായിയില്‍ നിന്നു കൊച്ചിയിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയതിനാല്‍ ജൂണ്‍ 13 ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്് മാറ്റി.

ഏറാമല സ്വദേശി (31). ജൂണ്‍ 11 ന് കുവൈത്തില്‍ നിന്നു കണ്ണൂരിലെത്തി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്് മാറ്റി.

ഏറാമല സ്വദേശി (34). ജൂണ്‍ 11 ന് കുവൈത്തില്‍ നിന്നു കണ്ണൂരിലെത്തി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്് മാറ്റി.

കോഴിക്കോട് കോര്‍പ്പറേഷന്‍ കുതിരവട്ടം സ്വദേശി (26). കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയി. ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്് മാറ്റി.

കക്കോടി സ്വദേശി (26). ഹെല്‍ത്ത് കെയര്‍ വര്‍ക്കറായി മലപ്പുറത്ത് ജോലി ചെയ്യുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി. ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്് മാറ്റി.

ഒഞ്ചിയം സ്വദേശിനി (48) മേയ് 20 ന് റഷ്യയില്‍ നിന്നു തിരുവനന്തപുരത്തെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവായി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.

കൂടരഞ്ഞി സ്വദേശിനി (23). ജൂണ്‍ അഞ്ചിന്് മഹാരാഷ്ട്രയില്‍ നിന്നു ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ടെത്തി. കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവായി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.

ഒഞ്ചിയം സ്വദേശി (59). ജൂണ്‍ 11 ന്് ദുബായിയില്‍ നിന്നു കോഴിക്കോട്ടെത്തി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്് മാറ്റി.

പുറമേരി സ്വദേശി (42). മേയ് 29 ന്് ചെന്നൈയില്‍ നിന്നു സ്വന്തം വാഹനത്തില്‍ വടകരയിലെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 9 ന് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്രവപരിശോധനയില്‍ പോസിറ്റീവായി.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 149 ഉം രോഗമുക്തി നേടിയവര്‍ 59 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 89 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 21 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 60 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും മൂന്നു പേര്‍ കണ്ണൂരിലും മൂന്നു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശിയും ഒരു വയനാട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു കണ്ണൂര്‍ സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലുണ്ട്.

follow us: pathram online latest news

pathram:
Leave a Comment