ഇടുക്കി ജില്ലയില്‍ ഇന്ന് 4 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കി: ജില്ലയില്‍ ഇന്ന് 4 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജൂണ്‍ 4ന് മുംബൈയില്‍ നിന്നും മൂന്നാറില്‍ എത്തിയ 33 കാരന്‍വയസ്സുള്ള യുവാവ്. ജൂണ്‍ 6ന് സൗദി അറേബ്യയില്‍ നിന്നും കലയന്താനി ഇളംദേശത്തു എത്തിയ 65ഉം 63ഉം വയസുള്ള ദമ്പതികള്‍. കുമളിയില്‍ 5 വയസുള്ള ഒരു കുട്ടിയ്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മുംബൈയില്‍ നിന്നെത്തിയ യുവാവ് വീട്ടില്‍ ക്വാറന്റീനില്‍ ആയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു. സൗദി അറേബ്യയില്‍ നിന്നും എത്തിയ ദമ്പതികളെ രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ തൊടുപുഴ ജില്ലാ ആശുപത്രിയിലാക്കി.

5 വസസുകാരനായ കുട്ടിയ്ക്ക് കഴിഞ്ഞ ദിവസം കുമളിയില്‍ ഉണ്ടായ കൊവിഡ് രോഗിയുമായിയുള്ള സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്. കുട്ടിയെ ജില്ലാ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

follow us: pathram online latest news

pathram:
Related Post
Leave a Comment