ഈ ലുക്ക് കണ്ട് ഞാന്‍ തന്നെ അത്ഭുതപ്പെട്ടുവെന്ന് നദിയ മൊയതു… ചിത്രം വൈറല്‍

പഴയകാല നടിമാരില്‍ മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് നദിയ മൊയ്തു. ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് നിരവധി വേഷങ്ങളിലൂടെ താരം മലയാളികളെ വിസ്മയിപ്പിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ പഴയ കാല ചിത്രങ്ങളൊക്കെ ഇടക്ക് പങ്കുവെയ്ക്കാറുണ്ട്. രണ്ടു വര്‍ഷം മുന്‍പുള്ള ഒരു ഫോട്ടോ ഷൂട്ടില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നദിയ മൊയ്തു.

2018ല്‍ ഗലാട്ട ഡോട്ട് കോമിനായി നടത്തിയ ഫോട്ടോ ഷൂട്ടില്‍ വിഎസ് അനന്ത കൃഷ്ണന്‍ പകര്‍ത്തിയ ചിത്രമാണ് നദിയാ മൊയ്തു ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. സമന്താ ജഗനായിരുന്നു ഫോട്ടോ ഷൂട്ടിനായി മേക്കപ്പ് നിര്‍വഹിച്ചത്. അമൃതാ റാം ആയിരുന്നു സ്റ്റൈലിസ്റ്റ്. #ThrowBackThursday എന്ന ഹാഷ്ടാഗോടു കൂടിയാണ് നദിയാ മൊയ്തു ഫൊട്ടോ പങ്കുവച്ചത്. 2018ലെ ഈ ലുക്ക് തന്നെത്തന്നെ അതിശയിപ്പിച്ചതായും ഫെയ്സ്ബുക്ക് പോസ്റ്റില്‍ നദിയ പറയുന്നു.

1988ലായിരുന്നു നദിയയുടെ വിവാഹം. ശിരീഷ് ഗോഡ്ബോലെയാണ് നദിയയുടെ ഭര്‍ത്താവ്. തുടര്‍ന്ന് അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത താരം കുടുംബജീവിതത്തിന്റെ തിരക്കുകളിലേയ്ക്കു പോയി. സനം, ജന എന്നിങ്ങനെ രണ്ടു പെണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്കുള്ളത്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്. നദിയ ഇപ്പോള്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലാണ് താമസിക്കുന്നത്.

follow us: pathram online latest news

pathram:
Related Post
Leave a Comment