തട്ടീം മുട്ടീം സീരിയലില്‍ താരം സാഗര്‍ സൂര്യന്റെ അമ്മ മരിച്ചു

തട്ടീം മുട്ടീം സീരിയലില്‍ ആദിശങ്കരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാഗര്‍ സൂര്യന്റെ അമ്മ മിനി അന്തരിച്ചു. 45 വയസ്സായിരുന്നു. ഇതേ സീരിയലില്‍ സാഗര്‍ സൂര്യന്റെ അമ്മ വേഷം ചെയ്യുന്ന മനീഷയാണ് വിയോഗ വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. തൃശൂര്‍ സ്വദേശിയാണ് സാഗര്‍ സൂര്യ

മനീഷയുടെ കുറിപ്പ്

ഇന്നത്തെ ദിവസം തുടങ്ങിയത് വളരെ ദുഃഖകരമായ ഒരു വാര്‍ത്ത കേട്ടാണ്. തട്ടീം മുട്ടീം സീരിയലില്‍ എന്റെ മകന്റെ വേഷം കൈകാര്യം ചെയ്യുന്ന ആദി എന്ന സാഗര്‍ സൂര്യന്റെ അമ്മ മിനി സൂര്യന്‍ (45 വയസ്സ്) ഇന്നലെ രാത്രി മരണപ്പെട്ടു.

അമ്മ എന്നല്ലാതെ ഒരിക്കല്‍ പോലും ആ മോന്‍ എന്നെ വിളിച്ചിട്ടില്ല. അമ്മേ എന്ന ആ വിളിയിലുണ്ട് അവന് അമ്മയോടുളള സ്‌നേഹത്തിന്റെ ആഴം. പൊതുവെ പറയാറുണ്ടല്ലോ ആണ്‍കുട്ടികള്‍ക്ക് അമ്മയോടാകും കൂടുതല്‍ സ്‌നേഹമെന്ന്. സാഗറിന് അത് അഞ്ചാറുപടി കൂടി ഉയരത്തിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പാവം ആ കുഞ്ഞിനും അവന്റെ അനിയനും അച്ഛനും ഈ വിയോഗം താങ്ങാനുളള കരുത്തു സര്‍വേശ്വരന്‍ കനിഞ്ഞു നല്‍കട്ടെ. ഈ കൊറോണ കാലത്തു എത്ര അപ്രതീക്ഷിത മരണങ്ങള്‍…നിശബ്ദം പ്രാര്‍ത്ഥിക്കാനെ നിവര്‍ത്തിയുള്ളു..

follow us: pathram online latest news

pathram:
Related Post
Leave a Comment