‘വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’ മാലപാര്‍വ്വതിയുടെ ഇരട്ടത്താപ്പിനെതിരെ പ്രതികരിച്ച് സാന്ദ്ര തോമസ്

മാല പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണനെതിരെ മെയ്ക്കപ്പ് ആര്‍ടിസ്റ്റായ സീമ വിനീത് ഉയര്‍ത്തിയ ആരോപണത്തില്‍ തന്റെ നിലപാട് പറഞ്ഞ് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. ‘വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’ എന്നാണ് #maalaparvathy #supportseemavineeth എന്നീ ഹാഷ്ടാഗുകളോടെ സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന മാലാ പാര്‍വതിയുടെ ഓഡിയോ സന്ദേശമാണ് ഈ കുറിപ്പ് എഴുതാന്‍ കാരണമായതെന്ന് താരം പറയുന്നു. ‘മകന്‍ ചെയ്തതു തെറ്റാണെന്നു സോഷ്യല്‍ മീഡിയയില്‍ സമ്മതിക്കുകയും അല്ലാതെ ഉള്ള പ്രൈവറ്റ് കോണ്‍വെര്‍സേഷന്‍സില്‍ അവന്‍ ചെയ്തതില്‍ എന്താ തെറ്റ് അതവന്റെ വ്യക്തി സ്വാതന്ത്ര്യം അല്ലേ എന്ന് പറഞ്ഞതിനോടാണ് എന്റെ അഭിപ്രായവ്യത്യാസം.’സാന്ദ്ര പറഞ്ഞു.

സാന്ദ്രയുടെ പോസ്റ്റിനു താഴെ അതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി ആളുകളാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. സാന്ദ്രയ്ക്ക് അനുകൂലമായ നിലപാട് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ സ്വീകരിച്ചപ്പോള്‍ സംവിധായകന്‍ ജിയോ ബേബി അതിനെ എതിര്‍ത്തു. സാന്ദ്രയെക്കൂടാതെ നിരവധി ആളുകളാണ് മാലാ പാര്‍വതി വിഷയത്തില്‍ അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്.

മാലാ പാര്‍വതിയുടെ മകനും സംവിധായകനുമായ അനന്തകൃഷ്ണനെതിരെ ഗുരുതരമായ ലൈംഗിക ആരോപണം ഉന്നയിച്ച് സീമ വിനീത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതോടെയാണ് വിഷയം ചര്‍ച്ചയായത്. തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് അന്തകൃഷ്ണന്റെ പേരു വെളിപ്പെടുത്താതെയായിരുന്നു ആദ്യം സീമ ആരോപണം ഉന്നയിച്ചതെങ്കിലും പിന്നീട് മാല പാര്‍തിയുടെ മകനില്‍ നിന്നാണ് മോശം അനുഭവം നേരിട്ടതെന്ന് അവര്‍ തുറന്നു പറഞ്ഞു.

Follo us: pathram online latest news

pathram:
Leave a Comment