ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ നാലാമത്. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയേക്കാള്‍ രോഗികളുള്ളത്. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രിട്ടനെയും മറികടന്നു. 2,97,623 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനില്‍ 2,91,588 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയില്‍ 4.93 ലക്ഷവും ബ്രസീലില്‍ 7.72 ലക്ഷവും അമേരിക്കയില്‍ 20 ലക്ഷവും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. േമയ് 24ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ. 18 ദിവസം കൊണ്ടാണ് നാലാമതെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഒന്‍പതിനായിരത്തിലധികം കേസുകളാണ് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്ത് വ്യാഴാഴ്ച 10,468 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികള്‍ 2,97,623. ചികിത്സയിലുള്ളവര്‍ 1,42,634. രോഗമുക്തി നേടിയവര്‍ 1,46,485. മരണം 8489. വ്യാഴാഴ്ച മാത്രം 390 പേര്‍ മരിച്ചു.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 24 മണിക്കൂറിനിടെ 152 പേര്‍ മരിക്കുകയും 3607 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 97 പേര്‍ മരിച്ചത് മുംബൈയിലാണ്.
Follo us: pathram online latest news
Leave a Comment