സംസ്ഥാനത്ത് 33 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് 33 പേര്‍ക്ക് സ്രോതസ്സ് അറിയാത്ത കോവിഡ് പിടിപെട്ടത് എങ്ങനെയെന്നു കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ വകുപ്പിനു നിര്‍ദേശം നല്‍കി. ഇതിനായി എപിഡിമിയളോജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തും.

കഴിഞ്ഞ ദിവസത്തെ അവലോകന യോഗത്തില്‍ ആരോഗ്യ സെക്രട്ടറിയുടെ അവതരണത്തിനു ശേഷം 10 രോഗികളുടെ പേരു വായിച്ച മുഖ്യമന്ത്രി, ഇവരുടെ രോഗസ്രോതസ്സ് അറിയുമോ എന്നു ചോദിച്ചു. വിവിധ ജില്ലകളില്‍ സ്രോതസ്സ് അറിയാത്ത രോഗികളുണ്ടെന്നും ഇതു സമൂഹവ്യാപനത്തിന്റെ സൂചനയാണെന്നുമുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍.

തുടര്‍ന്നാണ് എപിഡിമിയളോജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ തീരുമാനമായത്. നേരത്തെ കൊല്ലത്ത് ഈ രീതി അവലംബിച്ചിരുന്നു. രോഗസ്രോതസ്സ് തിരിച്ചറിയാത്ത 33 പേരുടെയും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു വിശദമായ സമ്പര്‍ക്ക പട്ടിക തയാറാക്കും. ലക്ഷണങ്ങളില്ലാത്ത രോഗികള്‍ ഒട്ടേറെ ഉണ്ടാകാമെന്നതിനാല്‍ ഇതു വലിയ വെല്ലുവിളിയായാണ് ആരോഗ്യ വകുപ്പ് കാണുന്നത്.

സ്രോതസ്സ് തിരിച്ചറിയാത്ത കൂടുതല്‍ പേരുള്ളതു വയനാട്ടിലും (6 പേര്‍) മലപ്പുറത്തുമാണ് (5). കാസര്‍കോട്2, കണ്ണൂര്‍4, പാലക്കാട്4, ഇടുക്കി4, കോട്ടയം2, കൊല്ലം2, തിരുവനന്തപുരം4 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ എണ്ണം.

Follo us: pathram online latest news

pathram:
Leave a Comment