പത്തനംതിട്ട: ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. കോന്നി പയ്യനാമണ്‍ പ്രദേശത്തെ കുടുംബം എത്തിയതു ഡല്‍ഹിയില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ നഴ്‌സിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
അത്സമയം സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ദിവസവും രാത്രി 12 മണിക്ക് മുന്‍പായി കണ്ടെയ്ന്‍മെന്റ് സോണുകള്‍ വിജ്ഞാപനം ചെയ്യും. പഞ്ചായത്ത് തലത്തില്‍ കണ്ടെയ്ന്‍!മെന്റ് സോണ്‍ വാര്‍ഡ് തലത്തിലായിരിക്കും. കോര്‍പറേഷന്‍ തലത്തില്‍ സബ് വാര്‍ഡ് തലത്തിലായിരിക്കും പ്രഖ്യാപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസ പ്രദേശം തുടങ്ങിയ പ്രാദേശിക സാഹചര്യം അനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണ്‍ തീരുമാനിക്കും.
ഒരു വാര്‍ഡില്‍ ഒരു വ്യക്തി ലോക്കല്‍ കോണ്‍ടാക്ട് വഴി പോസിറ്റീവ് ആയാല്‍
വീടുകളില്‍ ക്വാറന്റീനിലുള്ള 2 പേര്‍ പോസിറ്റീവ് ആയാല്‍
ഒരു വാര്‍ഡില്‍ 10 ല്‍ കൂടുതല്‍ െ്രെപമറി കോണ്‍ടാക്ടിലുള്ളവര്‍ നിരീക്ഷണത്തില്‍ ആയാല്‍
ഒരു വാര്‍ഡില്‍ 25 ല്‍ കൂടുതല്‍ പേര്‍ സെക്കന്‍ഡറി കോണ്‍ടാക്ടിലൂടെ നിരീക്ഷണത്തില്‍ ആയാല്‍
രോഗവ്യാപന സാധ്യത ഒരു സബ്‌വാര്‍ഡിലോ ചന്ത, ഹാര്‍ബര്‍, ഷോപിങ് മാള്‍, സ്ട്രീറ്റ്, താമസപ്രദേശം ഇവയിലോ കണ്ടെത്തിയാല്‍.
ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ എല്ലാം ഉണ്ടാകുമ്പോഴാണ് ഒരു പ്രദേശം കണ്ടെയ്ന്‍മെന്റ് സോണ്‍ ആകുന്നത്.
7 ദിവസത്തേക്കാണ് ആദ്യം പ്രഖ്യാപനം. നീട്ടണോയെന്നു കലക്ടറുടെ ശുപാര്‍ശ പ്രകാരം തീരുമാനിക്കും. വാര്‍ഡുകളുടെ 50 ശതമാനത്തില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളുള്ള തദ്ദേശ സ്ഥാപനം റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ആകും. 50 ശതമാനത്തില്‍ താഴെ എപ്പോള്‍ ആകുന്നോ, അപ്പോള്‍ ഒഴിവാക്കും. വിദേശത്ത്‌നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്ന ആള്‍ക്ക് രോഗം വന്നാല്‍ വീടും, വീടിന് ചുറ്റുമുള്ള വീടുകളും ചേര്‍ത്ത് കണ്ടെയ്ന്‍മെന്റ് സോണുകളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Follo us: pathram online latest news
Leave a Comment