ആദ്യരാത്രിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഭാര്യ; ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

ചെന്നൈ: ആദ്യരാത്രിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവു തൂങ്ങിമരിച്ച നിലയില്‍. ചെന്നൈ മിഞ്ചുര്‍ സ്വദേശി നീതിവാസനെയാണ് (24) ഭാര്യ സന്ധ്യയെ (20) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ബന്ധുക്കള്‍ കൂടിയായ ഇവരുടെ വിവാഹം ബുധനാഴ്ചയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുപതോളം പേരാണ് വിവാഹചടങ്ങുകളില്‍ പങ്കെടുത്തത്.

ബുധനാഴ്ച രാത്രി ദമ്പതികളുടെ മുറിയില്‍ നിന്ന് സന്ധ്യയുടെ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മുറി തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു സന്ധ്യ. സമീപത്ത് കമ്പിപ്പാരയും ഉണ്ടായിരുന്നു. നീതിവാസന്‍ മുറിയില്‍ ഉണ്ടായിരുന്നില്ല. ഉടനെ വീട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നീതിവാസനെ സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കാരണം കണ്ടെത്തിയിട്ടില്ലെന്ന് കാട്ടൂര്‍ പൊലീസ് പറഞ്ഞു.
Follo us: pathram online latest news

pathram:
Related Post
Leave a Comment