പാതി വസ്ത്രമുള്ള ആ സീന്‍ സിനിമക്ക് അനിവാര്യമായിരുന്നു.. എന്നാല്‍ ആ സീന്‍ഷൂട്ട് ചെയ്തതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി തമന്ന

പാതി വസ്ത്രമുള്ള ആ സീന്‍ സിനിമക്ക് അനിവാര്യമായിരുന്നുവെന്ന് തമന്ന. ഇന്ത്യന്‍ സിനിമയുടെ ബോക്സ്ഓഫീസ് ചരിത്രത്തില്‍ തന്നെ സ്ഥാനം നേടിയ ചിത്രമാണ് ബാഹുബലി. രാജമൗലിയുടെ സംവിധാനത്തില്‍ പ്രഭാസ്, അനുഷ്‌ക, തമന്ന എന്നിങ്ങനെ വന്‍ താരനിര അണിനിരന്ന ചിത്രമായിരുന്നു അത്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കാണാത്ത കഥയും രംഗങ്ങളും ഒരുക്കി കൊണ്ടായിരുന്നു ചിത്രം എത്തിയത്.

ബാഹുബലിയുടെ ഒന്നാം ഭാഗത്തില്‍ പ്രഭാസ് തമന്ന റൊമാന്റിക് രംഗങ്ങള്‍ ഏറെയുണ്ടായിരുന്നു. ചിത്രത്തിലെ ഒരു രംഗം വളരെ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഒരു ഗാന രംഗത്തില്‍ പ്രഭാസിന്റെ മുന്നില്‍ വെച്ച് തമന്ന വസ്ത്രം അഴിക്കുന്ന രംഗമായിരുന്നു അത്. ഇപ്പോള്‍ ഈ രംഗത്തില്‍ എന്താണ് നടന്നതെന്ന് തുറന്നു പറയുകയാണ് തമന്ന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തമന്ന ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

” പാതി വസ്ത്രമുള്ള ആ സീന്‍ സിനിമക്ക് അനിവാര്യമായിരുന്നു എന്നാല്‍ ആ സീന്‍ അഭിനയിക്കാന്‍ ഉള്ള ബുദ്ധിമുട്ട് ഷൂട്ടിംഗ് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്നേ സംവിധായകനോട് പറഞ്ഞിരുന്നു. അതിന് അദ്ദേഹം കണ്ടെത്തിയത് എന്റെ സൈസില്‍ ഉള്ള ഒരു ഡ്യൂപ്പിനെയായിരുന്നു. ക്യാമറ ബാക്കില്‍ കൂടി കാണിക്കുമ്പോള്‍ ഡ്യൂപ്പാണ് ആ രംഗങ്ങള്‍ ചെയ്യുന്നത്. ഈ സീന്‍ റിലീസായതോടെ ഒരുപാട് പേര് ഈ സംശയം തിരക്കി ഗൂഗിളില്‍ തിരഞ്ഞിരുന്നു.” തമന്ന പറയുന്നു.

Follo us: pathram online latest news

pathram:
Related Post
Leave a Comment