പാലക്കാട് കോവിഡ് രോഗികളുടെ എണ്ണം 178 ആയി

പാലക്കാട് : ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് മെയ് 29ന് എത്തിയ ലക്കിടി പേരൂര്‍ സ്വദേശി(50 പുരുഷന്‍), യുഎഇയില്‍ നിന്ന് ജൂണ്‍ ഒന്നിന് വന്ന മരുതറോഡ് സ്വദേശി(33 പുരുഷന്‍), ദുബായില്‍ നിന്ന് മെയ് 29ന് എത്തിയ ആനക്കര സ്വദേശി(29 സ്ത്രീ), നൈജീരിയില്‍ നിന്ന് വന്ന കോങ്ങാട് ചെറായ സ്വദേശി(47, പുരുഷന്‍), കരിമ്പുഴ സ്വദേശി (30 പുരുഷന്‍), ഡല്‍ഹിയില്‍ നിന്ന് വന്ന അട്ടപ്പാടി കല്‍ക്കണ്ടി സ്വദേശി(24 പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 178 പേരായി. ഇതിന് പുറമെ ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒന്‍പത് പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള ഏഴു പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ആറു പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള നാല് പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Follow us: pathram online

pathram:
Leave a Comment