പ്രളയഫണ്ട് തട്ടിപ്പ് കേസ്: സിപിഎം നേതാവും ഭാര്യയും ഹാജരാകണം

പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന സിപിഎം പ്രാദേശിക നേതാവും ഭാര്യയും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍കമ്മിറ്റി അംഗം എം.എം. അന്‍വര്‍, ഭാര്യ മുന്‍ അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൗലത്ത് എന്നിവരോടാണ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ജസ്റ്റിസ് സുനില്‍ തോമസ് നിര്‍ദേശിച്ചത്.

ഇരുവരെയും ചോദ്യംചെയ്തതിന് ശേഷം കേസ് പരിഗണിക്കുന്ന കോടതിയില്‍ ഹാജരാക്കണം. കൗലത്തിന് ഇതിനുശേഷം ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ അന്‍വറിന് ജാമ്യം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിട്ടില്ല.

പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളായ അന്‍വറും ഭാര്യയും കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍പോവുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിലേറായി ഒളിവില്‍ കഴിയുന്ന ഇരുവരെയും ഇതുവരെയും പിടികൂടാത്തതില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്.

pathram:
Related Post
Leave a Comment