രാജ്യത്ത് കോവിഡ് രോഗികള്‍ 2.7 ലക്ഷം കടന്നു; മരണസംഖ്യ 7,745 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,985 പുതിയ കോവിഡ് കേസുകളും 279 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,76,583 ആയി. മരണസംഖ്യ 7,745 ആയി ഉയര്‍ന്നു. 1,33,632 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,35,206 പേര്‍ രോഗമുക്തരായി.

ഏറ്റവും കൂടുതല്‍ കേസുകളും മരണവും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 90,787 ആയി. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3,289 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ആകെ രോഗികളുടെ എണ്ണം 34,914. സംസ്ഥാനത്ത് ഇതുവരെ 307 പേരാണ് രോഗം ബാധിച്ച് മരിച്ചത്. മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 31,309 ല്‍ എത്തി. 905 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

ഗുജറാത്തില്‍ ഇതുവരെ 21,014 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,313 പേരാണ് ഇതുവരെ മരിച്ചത്. ഉത്തര്‍പ്രദേശില്‍ രോഗബാധിതരുടെ എണ്ണം 11,335 ആയി. രാജസ്ഥാനില്‍ രോഗികളുടെ എണ്ണം 11,245 ആയി.

Follow us: pathram online

pathram:
Related Post
Leave a Comment