ഉത്ര വധക്കേസ് അന്വേഷണത്തില്‍ വീഴ്ച: സിഐയെ സ്ഥലം മാറ്റി

കൊല്ലം : ഉത്ര വധക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി. സിഐ സി.എല്‍.സുധീറിനോട് പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്‍മേലാണു നടപടി. പ്രാഥമിക തെളിവുകള്‍ ശേഖരിക്കുന്നതില്‍ സി.എല്‍.സുധീര്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ അഞ്ചല്‍ സിഐ മൃതദേഹം ഉള്‍പ്പടെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്ന പരാതിയിലും അന്വേഷണം നടന്നിരുന്നു.

രണ്ടാം തവണയാണ് ഉത്രയ്ക്കു പാമ്പ് കടിയേല്‍ക്കുന്നതെന്നും സമഗ്ര അന്വേഷണം വേണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തതല്ലാതെ അഞ്ചല്‍ സിഐ കാര്യമായ അന്വേഷണം ഒന്നും നടത്തിയില്ല.

മരണശേഷം ഒരാഴ്ചയ്ക്കകം ഉത്രയുടെ കുടുംബം രണ്ടാം തവണയും സിഐ സുധീറിനെ നേരില്‍ കണ്ട് പരാതി നല്‍കി. സിഐ അതും അവഗണിച്ചു. ഒരാഴ്ച കഴിഞ്ഞ് വീട്ടുകാര്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന് നല്‍കിയ പരാതിയാണു ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയും കേരളം ഞെട്ടിയ കൊലപാതകത്തിന്റെ ചുരുളഴിച്ചതും.

Follow us: pathram online

pathram:
Related Post
Leave a Comment