മകൾ കോപ്പിയടിക്കില്ല; അവർ പറഞ്ഞത് ആരെങ്കിലും വിശ്വസിക്കുമോ? വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത

മകള്‍ കോളജിലെ മിടുക്കരായ അഞ്ചു വിദ്യാര്‍ഥിനികളില്‍ ഒരാളെന്ന് പിതാവ്. ഒരിക്കലും കോപ്പിയടിക്കില്ല, കോളജ് പ്രി‍ന്‍സിപ്പലിന്റെ പങ്ക് അന്വേഷിക്കണം. ഹാള്‍ ടിക്കറ്റില്‍ എഴുതിയെന്നാണ് പറയുന്നത്, ആരെങ്കിലും വിശ്വസിക്കുമോയെന്നും അഞ്ജുവിന്റെ പിതാവ് ചോദിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം പാലാ ചേര്‍പ്പുങ്കല്‍ മീനച്ചിലാറ്റില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിനി അഞ്ജു പി.ഷാജിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് പിടികൂടിയതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാൽ, ആരോപണം നിഷേധിച്ച് വീട്ടുകാരും ട്യൂഷന്‍ അധ്യാപകനും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കളും പെൺകുട്ടി പഠിച്ച കോളേജ് അധികൃതരും വ്യക്തമാക്കി.

Follow us- pathram online latest news

pathram desk 2:
Related Post
Leave a Comment