കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച പ്രതികള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു

മലപ്പുറം: കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച പ്രതികള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് സംഭവം.മലപ്പുറം വാഴക്കാട് പോക്‌സോ കേസിലെ പ്രതി മെഹബൂബ്, ബൈക്ക് മോഷണക്കേസിലെ പ്രതി റംഷാദ് എന്നിവരാണ് രക്ഷപ്പെട്ടത്. രാവിലെയാണ് സംഭവം.

കൊവിഡ് സ്രവ പരിശോധനക്ക് വേണ്ടിയാണ് ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പോലീസിനെ കബളിപ്പിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Follow us: pathram online

pathram:
Leave a Comment