സാരി കടിച്ചുവലിച്ച് വളര്‍ത്തു നായ; വീട്ടിലെത്തിയ പുലിയില്‍നിന്നും വീട്ടമ്മയെ രക്ഷിച്ചു

വീട്ടുമുറ്റത്ത് പുലിയെ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഓടപ്പള്ളം നിവാസികള്‍. പള്ളിപ്പടി കൊപ്പറമ്പില്‍ ഏലിയാസിന്റെ ഭാര്യ പ്രസന്നയാണു വീട്ടുമുറ്റത്തോട് ചേര്‍ന്നു വേലിക്കരികെ പുള്ളിപ്പുലി കുടുങ്ങിക്കിടക്കുന്നത് ആദ്യം കണ്ടത്.

അതിരാവിലെ സൊസൈറ്റിയില്‍ നിന്നു പാലു വാങ്ങി തിരികെ വരുമ്പോള്‍ വീട്ടുമുറ്റത്തുണ്ടായിരുന്ന നായ ഉച്ചത്തില്‍ കുരയ്ക്കുന്നുണ്ടായിരുന്നു. അല്‍പ സമയം വീണ്ടും ഉറങ്ങിയ പ്രസന്ന എട്ടരയോടെ മുറ്റത്തിറങ്ങിയപ്പോള്‍ നായ കുരച്ചു കൊണ്ട് സാരിയില്‍ കടിച്ചു വലിച്ചു. നായ നടന്ന ഭാഗത്തേക്ക് നോക്കിയപ്പോഴാണ് അല്‍പം മാറി വേലിക്കരികെ പുലി കിടക്കുന്നത് കണ്ടതെന്നു പ്രസന്ന ഞെട്ടലോടെ പറയുന്നു.

കെണിയില്‍ കുടുങ്ങിയ പുലിയെ കുടുക്കിയതു 2 തവണ മയക്കുവെടി വച്ചശേഷം. ആദ്യത്തെ കെണിയില്‍നിന്നു രക്ഷപെട്ട പുലി പിന്നീട് പൊന്തക്കാടിനുള്ളില്‍ നിന്നും രക്ഷപ്പെട്ടു തൊട്ടടുത്ത കാപ്പിത്തോട്ടത്തിലെത്തി നിലത്തിരുന്നു പോയി. കെണിയില്‍ നിന്നും വനപാലകരുടെ വലയില്‍ നിന്നും രക്ഷപ്പെടാനുള്ള ഏറെനേരത്തെ ശ്രമവും നല്ല വേഗത്തിലുള്ള ഓട്ടവും പുലിയെ അവശനാക്കിയിരുന്നു.

pathram:
Related Post
Leave a Comment